16
Nov 2025
Thu
16 Nov 2025 Thu
Man Runs Over Family Of 3 On Scooter over honking

ഹോണ്‍ അടിച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികളെയും കുഞ്ഞിനെയും ഇടിച്ചുതെറിപ്പിച്ചിച്ച് കാര്‍ ഡ്രൈവര്‍. പരിക്കേറ്റ ദമ്പതികളെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളുരുവിലാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ട് 23കാരനായ സുകൃതനെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് കൈക്കും തലയ്ക്കും തോളിനും ഭര്‍ത്താവിന് വാരിയെല്ലിനുമാണ് പരിക്കേറ്റത്. ഓടിക്കൂടിയവരാണ് മൂവരെയും ആശുപത്രിയിലെത്തിച്ചത്. സിഗ്നലില്‍ വച്ച് സ്‌കൂട്ടര്‍ യാത്രികന്‍ നിരന്തരം ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് വാഹനം ഇടിച്ചുതെറിപ്പിച്ചതെന്ന് പിടിയിലായ സുകൃതന്‍ പോലീസിനോടു പറഞ്ഞു.

ALSO READ: തൃശൂരിൽ എൽഡിഎഫ് കൗൺസിലർ എൻഡിഎയുടെ സ്ഥാനാർഥിയായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക