16
Mar 2025
Sun
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന് അഡ്മിനെ വെടിവച്ചുകൊന്ന് യുവാവ്. പാകിസ്താനിലെ പെഷാവറിന്റെ പ്രാന്തപ്രദേശമായ റെജിയിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ മുഷ്താഖ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. അഷ്ഫാഖ് ഖാന്‍ എന്നയാളാണ് മുഷ്താഖിനെ കൊന്നത്.
|
ഗ്രൂപ്പില്‍ തര്‍ക്കമുണ്ടായതോടെയാണ് അഡ്മിന്‍ അഷ്ഫാഖിനെതിരേ നടപടിയെടുത്തത്. തുടര്‍ന്ന് അനുരഞ്ജനനീക്കമുണ്ടാവുകയും ഇരുവരും നേരില്‍ കാണാന്‍ തീരുമാനിക്കുകയും ചെയ്തു. പറഞ്ഞുറപ്പിച്ച പ്രകാരം മുഷ്താഖ് എത്തിയപ്പോള്‍ അഷ്ഫാഖ് കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. മുഷ്താഖ് തല്‍ക്ഷണം മരിച്ചു. ആക്രമണശേഷം രക്ഷപെട്ട മുഷ്താഖിനെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





