20
Nov 2024
Fri
20 Nov 2024 Fri
man son and grand son killed their head smashed

ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് വൃദ്ധനെയും മകനെയും പേരക്കുട്ടിയെയും വെട്ടിക്കൊന്നു. മൃതദേഹങ്ങളുടെയെല്ലാം തലകള്‍ തകര്‍ന്നനിലയിലാണ്. ആന്ധ്രാപ്രദേശിലെ കാകിനാദ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാതുല രമേഷ്, ഇദ്ദേഹത്തിന്റെ മകന്‍ ബാതുല ചിന്നി, ബാതുല ചിന്നിയുടെ മകന്‍ ബാതുല രാജു എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മുമ്പ് മൂവരും നടത്തിയ അസഭ്യവര്‍ഷത്തില്‍ പ്രകോപിതരായവരാണ് കൂട്ടക്കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പോലീസ് എത്തുമ്പോള്‍ മൃതദേഹങ്ങള്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൂവരുടെയും കൈയില്‍ അരിവാളുകളും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി ഇരുവിഭാഗങ്ങളും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക