തിരുവനന്തപുരം: പുറത്തുവച്ച് കണ്ടപ്പോൾ മിണ്ടാത്ത കുട്ടുകാരനെ യുവാവ് വീട്ടിൽകയറി കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിത്തുറ തിരുഹൃദയ ലെയിനിൽ പുതുവൽ പുരയിടത്തിൽ ഡാനി റെച്ചൻസ് (31) ആണ് കൂട്ടുകാരനായ തുമ്പ സ്വദേശി സന്തോഷിനെ കുത്തിയത്.
|
ഞായറാഴ്ച രാത്രി 11.30ന് കേസിന് ആസ്പദമായ സംഭവം. പുറത്തുവച്ച് കണ്ടപ്പോൾ സന്തോഷ് ഡാനിയോട് മിണ്ടിയില്ല. ഇതിൽ പ്രകോപിതനായ ഡാനി സന്തോഷിൻറെ വീട്ടിലെത്തി ബഹളംവയ്ക്കുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരാതിയിൽ ഡാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബഹളം കേട്ട് വീട്ടുകാർ എത്തിയതോടെ പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ സന്തോഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത തുമ്പ പൊലീസാണ് ഡാനിയെ പിടികൂടിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





