30
Aug 2023
Mon
30 Aug 2023 Mon

ഈരാറ്റുപേട്ടയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. ഈരാറ്റുപേട്ട സബ്സ്റ്റേഷന്‍ ഭാഗത്ത് രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന ചുണ്ടങ്ങാതറയില്‍ ബൈജു (റോബി, 35) ആണ് കൊല്ലപ്പെട്ടത്. ബൈജുവിനെ കുത്തിക്കൊന്ന അയല്‍വാസിയായ അടൂര്‍ സ്വദേശി സന്തോഷിനെ ഈരാറ്റുപേട്ട പൊലീസ് പിടികൂടി. തിങ്കള്‍ രാത്രി എട്ടോടെയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരും ഒരുമിച്ചായിരുന്നു ബൈജുവിന്റെ വീടിന്റെ പെയിന്റിങ് ജോലികള്‍ ചെയ്തിരുന്നത്. ജോലിക്കുശേഷം ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് ബൈജു സഹോദരന്‍ ബിബിനെയും കൂട്ടി ഇത് ചോദ്യം ചെയ്തു. വാക്ക് തര്‍ക്കത്തിനൊടുവില്‍ സന്തോഷ് ബൈജുവിനെ കുത്തുകയായിരുന്നു. അയല്‍വാസികള്‍ ചേര്‍ന്ന് ബൈജുവിനെ ചേര്‍പ്പുങ്കലിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.