23
Dec 2024
Tue
23 Dec 2024 Tue
man stabbed to death in Trissur by two teens

തൃശൂരില്‍ കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. തൃശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ലിവിന്‍(30)ആണ് കൊല്ലപ്പെട്ടത്. ചൊവ്വ രാത്രി 8.45ഓടെയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശ്ശൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇരിക്കുകയായിരുന്നു പതിനഞ്ചും പതിനാറും വയസ്സുള്ള ആണ്‍കുട്ടികളുമായി ലിവിന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇതിനു പിന്നാലെ കുട്ടികള്‍ കത്തിയെടുത്തു കുത്തുകയുമായിരുന്നു.

ഈസ്റ്റ് പോലീസ് സ്ഥലത്ത് എത്തി യുവാവിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുട്ടികളെ പോലീസ് പിടികൂടി. ഇവരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന ലിവിന്‍ ആക്രമിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ തിരിച്ചടിക്കുകയായിരുന്നുവെന്നാണ് കുട്ടികള്‍ നല്‍കിയ മൊഴി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക