18
Jun 2024
Tue
18 Jun 2024 Tue
man stabbed younger brother to death on Eid day

ആലപ്പുഴ കായംകുളത്ത് ബലി പെരുന്നാള്‍ ദിവസം യുവാവ് അനുജനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയില്‍ സാദിഖ് (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാദിഖിനെ കുത്തിക്കൊന്ന ജ്യേഷ്ഠന്‍ ഷാജഹാനെ(42)പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഷാജഹാന്‍ മദ്യപിച്ചെത്തുകയും സാദിഖുമായി വഴക്കുണ്ടാക്കുകയുമായിരുന്നു. ഇതിനിടെ ഷാജഹാന്‍ കത്തിയെടുത്ത് സാദിഖിനെ കുത്തിവീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക