31
Mar 2025
Thu
31 Mar 2025 Thu
man strangulated by trio to refusing applying holi colour

ഹോളി ആഘോഷത്തിനിടെ വര്‍ണപ്പൊടി വിതറുന്നത് തടഞ്ഞ യുവാവിനെ കഴുത്തുഞെരിച്ചു കൊന്നു. രാജസ്ഥാനിലെ ദസുവ ജില്ലയിലാണ് സംഭവം. 25കാരനായ ഹാന്‍സ് രാജാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച വൈകീട്ട് മൂന്നംഗ സംഘം യുവാവിന്റെ ദേഹത്ത് നിറങ്ങള്‍ പൂശാന്‍ ശ്രമിച്ചു. യുവാവ് ഇത് എതിര്‍ത്തതോടെ മൂവരും ചേര്‍ന്ന് ഹാന്‍സ് രാജിനെ തൊഴിക്കുകയും ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ഇതിനിടെ അക്രമികളിലൊരാള്‍ ബെല്‍റ്റ് ഹാന്‍സ് രാജിന്റെ കഴുത്തില്‍ മുറുക്കുകയും യുവാവ് ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. ദസുവ ജില്ലയില്‍ മല്‍സരപ്പരീക്ഷയുടെ പരിശീലനം നടത്തിവരികയായിരുന്നു യുവാവ്.

യുവാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹവുമായി ഹൈവേ ഉപരോധിച്ചു. യുവാവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആവശ്യങ്ങളില്‍ അനുകൂല തീരുമാനം പോലീസ് വാക്കു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

ALSO READ: ജുമുഅക്ക് പോകുന്നവര്‍ക്ക് ഹോളി ആഘോഷം ബുദ്ധിമുട്ടുണ്ടാക്കുന്നു എങ്കില്‍ അവര്‍ സ്ത്രീകളെ പോലെ ടാര്‍പോളിന്‍ കൊണ്ട് ഹിജാബ് ധരിച്ചോട്ടെ എന്ന് ബിജെപി നേതാവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക