21
Mar 2025
Thu
21 Mar 2025 Thu
man swallows diamond ear rings

ഹൂസ്റ്റണ്‍: ഫ്‌ളോറിഡയിലെ ജ്വല്ലറിയിലെത്തിയ യുവാവ് മോഷണ ശ്രമത്തിനിടെ കോടികള്‍ വിലവരുന്ന വജ്രാഭരണം വിഴുങ്ങി. (Man swallows 6 crore worth diamond in Florida jwellery)  ബാസ്‌കറ്റ്‌ബോള്‍ താരം ചമഞ്ഞെത്തിയ 32കാരനാണ് ഓര്‍ലാന്‍ഡോയിലെ പ്രമുഖ മാളില്‍ വച്ച് കടുംകൈ ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടിഫാനി ആന്‍ഡ് കോ എന്ന പ്രമുഖ ജ്വല്ലറി ഔട്ട്‌ലെറ്റില്‍ എത്തിയതായിരുന്നു ജേയ്തന്‍ ഗില്‍ഡര്‍ എന്ന യുവാവ്. ചുവന്ന തൊപ്പിയും ചുവന്ന ടീ ഷര്‍ട്ടും റിപ്പ്ഡ് ജീന്‍സും ധരിച്ചാണ് ഇയാള്‍ വന്നത്. ഓര്‍ലാന്‍ഡോയിലെ പ്രശസ്തമായ ഓര്‍ലാന്‍ഡോ മാജിക് ബാസ്‌കറ്റ് ബോള്‍ ടീമിന്റെ പ്രതിനിധിയാണെന്നാണ് ഇയാള്‍ ജ്വല്ലറിക്കാരോട് വിശദമാക്കിയത്.

പിന്നാലെ ജ്വല്ലറിയിലെ വിഐപി മുറിയിലേക്ക് ഇയാളെ ജീവനക്കാര്‍ എത്തിച്ചു. രണ്ട് വജ്ര കമ്മലുകളും ഒരു വജ്ര മോതിരവും ഇയാള്‍ പരിശോധിക്കാനെടുത്തു. അപ്രതീക്ഷിതമായി ഇവ എടുത്ത ശേഷം ഡോര്‍ തുറന്ന് ഇയാള്‍ പുറത്തേക്കോടുകയായിരുന്നു.

ALSO READ: ആ കടുവ വ്യാജന്‍; തൊട്ടടുത്ത് നിന്ന് കടുവയെ കണ്ടെന്നവകാശപ്പെട്ട് പ്രമുഖ ചാനലുകളെ അടക്കം പറ്റിച്ച വിരുതന്‍ അറസ്റ്റില്‍

ഓടുന്ന വഴിയില്‍ ജ്വല്ലറി ജീവനക്കാരുമായി നടന്ന പിടിവലിക്കിടെ മോതിരം നിലത്ത് വീണു. ജീവനക്കാരെ വെട്ടിച്ച് മാളിലെ മുന്‍വാതിലിലൂടെ രക്ഷപ്പെട്ട ഇയാളെ പൊലീസാണ് പിടികൂടിയത്.

പാര്‍ക്കിംഗ് മേഖലയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് 32കാരന്റെ വാഹനം തിരിച്ചറിഞ്ഞത്. ഈ വാഹനം ഗതാഗത നിയമ ലംഘനത്തിന് പിടിയിലായതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്യാനായത്.

എന്നാല്‍, ഇയാളുടെ പക്കല്‍ നിന്ന് വജ്ര കമ്മലുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അവ ജനലിലൂടെ വലിച്ചെറിഞ്ഞെന്നായിരുന്നു ജേയ്തന്‍ ഗില്‍ഡര്‍ അവകാശപ്പെട്ടത്.

തുടര്‍ന്ന് വൈദ്യ പരിശോധന നടത്തിയതോടെയാണ് കമ്മലുകള്‍ വിഴുങ്ങിയതായി വ്യക്തമായത്. എന്നാല്‍, തൊണ്ടിമുതല്‍ ഇനിയും പൊലീസിന് തിരിച്ചെടുക്കാനായിട്ടില്ല. ഓറഞ്ച് കൗണ്ടി ജയിലിലാണ് നിലവില്‍ ഇയാളുള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക