30
Aug 2022
Sun
30 Aug 2022 Sun

വാട്‌സ്ആപ്പിലൂടെ സഹപ്രവര്‍ത്തകനെതിരേ വ്യക്തി അധിക്ഷേപം നടത്തിയതിന് യുവാവിന് 2.16 ലക്ഷം രൂപ പിഴ ചുമത്തി. അല്‍ഐന്‍ കോടതിയാണ് അറബ് പൗരനെതിരേ പിഴ ചുമത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സഹപ്രവര്‍ത്തകനെ വാട്‌സ്ആപ്പിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് അല്‍ഐന്‍ കോടതി ഇയാള്‍ക്കെതിരേ പതിനായിരം ദിര്‍ഹം പിഴചുമത്തിയത്. പരാതിക്കാരന്റെ കോടതിച്ചെലവും പ്രതി നല്‍കണം. 

 

വ്യക്തി അധിക്ഷേപം നടത്തിയതിലൂടെ തനിക്കു സംഭവിച്ച ധാര്‍മിക, മാനസിക ബുദ്ധിമുട്ടുകള്‍ക്കും നഷ്ടപരിഹാരമായി അമ്പതിനായിരം ദിര്‍ഹം നഷ്ടപരിഹാരം തേടി യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു. ഇരുഭാഗത്തിന്റെയും വാദംകേട്ട ശേഷം കോടതി പ്രതിയോട് പരാതിക്കാരന് പതിനായിരം ദിര്‍ഹം നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാന്‍ വിധിക്കുകയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക