ഭാര്യ അറിയാതെ മറ്റൊരു യുവതിക്കൊപ്പം മലേഷ്യയിലേക്ക് യാത്ര പോകാൻ ശ്രമിച്ച പൂനെ സ്വദേശിയായ ബിസിനസുകാരന് ഒടുവിൽ പാസ്‌പോർട്ട് പ്രശ്നം വിനയായി. 46കാരനായ ബിസിനസുകാരൻ ബിസിനസ് ആവശ്യത്തിനായി ക്വാലാലംപൂരിലേക്ക് പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്.
|
മുംബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ ഒപ്പമുണ്ടായിരുന്ന യുവതി ഉപയോഗിച്ചിരുന്നത് നേരത്തെ നഷ്ടപ്പെട്ടതായി പ്രഖ്യാപിച്ച പഴയ പാസ്‌പോർട്ടാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതോടെ യാത്ര മുടങ്ങി.
ഭാര്യ സത്യം അറിയുമെന്ന ഭയത്തിൽ ബിസിനസുകാരൻ മൊബൈൽ ഫോൺ ഓഫാക്കി.
വിമാനത്താവളത്തിൽനിന്ന് ഭാര്യയെ ലാൻഡ്‌ലൈൻ ഫോണിൽ വിളിച്ച് ഇമിഗ്രേഷൻ പ്രശ്നത്തെ തുടർന്ന് ഫോൺ കൈമാറേണ്ടിവന്നതായി അറിയിച്ചു. അടുത്ത ദിവസം വാട്‌സ്ആപ്പ് വീഡിയോ കോളിലും ഇതേ കഥ ആവർത്തിച്ചു. പിന്നീട് ഫോൺ ലഭിക്കാതായതോടെ ഭാര്യ പൊലീസിൽ പരാതി നൽകി. തുടർന്ന് തട്ടിക്കൊണ്ടുപോകൽ കേസും രജിസ്റ്റർ ചെയ്തു.
എന്നാൽ സംഭവം കൂടുതൽ കൗതുകകരമായത് പിന്നീടാണ്. പരാതി രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ ബിസിനസുകാരൻ രാത്രിയോടെ സഹാർ പൊലീസ് സ്റ്റേഷനിലെത്തി. ഇമിഗ്രേഷൻ പ്രശ്നത്തെക്കുറിച്ച് ഭാര്യയോട് പറഞ്ഞതെല്ലാം താൻ കെട്ടിച്ചമച്ചതാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
സംഭവത്തിൽ യഥാർഥ തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്ന് വ്യക്തമായതോടെ കേസ്റിപ്പോർട്ട് നൽകി അവസാനിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
ALSO READ:റിയാദ് വിമാനത്താവളത്തിന് സമീപം തീയും കനത്ത പുകയും; പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



