06
Oct 2023
Sun
06 Oct 2023 Sun

ചവറ്റുകുട്ടയില്‍ തള്ളിയ ലോട്ടറി ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനം; സുനിലിനെ കൈവിടാതെ ഭാഗ്യ ദേവത

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: ഭാഗ്യം തുണച്ചില്ലെന്ന് കരുതി ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റ് വീണ്ടുമെടുത്ത് പരിശോധിച്ചപ്പോള്‍ കിട്ടിയത് ഒരു കോടി രൂപയുടെ സമ്മാനം. കോട്ടയത്തെ ഓട്ടോ ഡ്രൈവറായ സുനിലിനെയാണ് ഭാഗ്യ ദേവത
വിടാതെ പിന്തുടര്‍ന്നത്. ഈ ആഴ്ചത്തെ ഒരു കോടി ഒന്നാം സമ്മാനമുള്ള ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി വിജയി ആണ് സുനില്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ സുനിലിനെ തേടി ഭാഗ്യമെത്തിയത്. കഴിഞ്ഞ പതിനെട്ടിന് നറുക്കെടുത്ത 5050 ലോട്ടറിക്കാണ് സമ്മാനമടിച്ചത്.

സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് കീറിക്കളയാതിരുന്നതുകൊണ്ടാണ് ഒരു കോടിയുടെ ഭാഗ്യം കൈയ്യിലെത്തിയതെന്ന് സുനില്‍ പറയുന്നു. പതിവായി എടുക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ സൂക്ഷിച്ച് വെയ്ക്കുന്ന സ്വഭാവക്കരനാണെന്നും അതുകൊണ്ട് മാത്രമാണ് കിട്ടിയ ഭാഗ്യം കൈവിട്ട് പോകാതിരുന്നതെന്നും സുനില്‍ പറഞ്ഞു.

സുനിലിന്റെ വാക്കുകള്‍: ’50 രൂപയുടെ 50 – 50 ടിക്കറ്റ് ആണെടുത്തത്. 5000 രൂപയുടെ സമ്മാനം തൊട്ട് താഴേക്ക് നോക്കി. അതിലൊന്നും കണ്ടില്ല. പിന്നെ ഒന്നാം സമ്മാനം ആലപ്പുഴയിലാണല്ലോ… രണ്ടാം സമ്മാനം കൊല്ലത്തിനും… നമുക്കൊന്നും ഇല്ല എന്ന് വിചാരിച്ച് അപ്പൊ തന്നെ ടിക്കറ്റ് ചവറ്റുകൊട്ടയിലിട്ടു. പക്ഷേ പിന്നെയും എന്തോ ഒരു സംശയം തോന്നി ടിക്കറ്റ് ഒത്തുനോക്കിയപ്പോഴാണ് ഒന്നാം സമ്മാനം തന്നെയാണെന്നറിഞ്ഞത്. ടിക്കറ്റ് വലിച്ചു കീറി കളയുന്ന സ്വഭാവമില്ലാത്തത് ഗുണം ചെയ്തു. വീടിന്റെ ബാധ്യതകള്‍ തീര്‍ക്കണം. പണയത്തിലുള്ള സ്വര്‍ണം തിരിച്ചെടുക്കണം ഇതാണ് ആഗ്രഹം. തുടര്‍ന്നും പ്ലാമൂട് ജംഗ്ഷനില്‍ സ്‌നേഹയെന്ന ഓട്ടോറിക്ഷയുമായി താന്‍ ഉണ്ടാകുമെന്നും സുനില്‍ പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക