കേരളത്തിലെ തിയേറ്ററുകളില്‍ വമ്പന്‍ വിജയം നേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. (Manjummal Boys got award in Russian Kino bravo film festival) അംഗീകാരങ്ങളും അവാര്‍ഡുകളും ചിത്രത്തിന് ഏറെ ലഭിച്ചു. നടന്ന സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സിനുണ്ട്.
|
ഇപ്പോള്‍ വീണ്ടും മഞ്ഞുമ്മല്‍ ബോയ്സിനെ തേടി അംഗീകാരം എത്തിയിരിക്കുകയാണ്. അതും റഷ്യയില്‍ നിന്ന്. റഷ്യയിലെ കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംഗീതത്തിനുള്ള പുരസ്കാരം ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ സംഗീതമൊരുക്കിയത് സുഷിന് ശ്യാമായിരുന്നു
‘മഞ്ഞുമ്മല്‍ ബോയ്സ്’ കണ്ട് പല റഷ്യക്കാരും കരഞ്ഞെന്നും സ്ക്രീനിങ്ങിന് ശേഷം നിരവധി പ്രേക്ഷകരാണ് തങ്ങളെ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്തതെന്നും സംവിധായകന് ചിദംബരം പറഞ്ഞു.
കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വര്‍ഷം മത്സര വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രവുമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്.
ഇന്ത്യയിലെ പോലെ മികച്ച സ്വീകരണമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സിന് റഷ്യയില്‍ നിന്നും ലഭിച്ചത്. നമ്മുടെ നാട്ടില്‍ ആരംഭിച്ച കഥ ഇപ്പോള്‍ സോച്ചിയിലെ കിനോ ബ്രാവോയില്‍ എത്തിയിരിക്കുന്നു, ഇതൊരു അഭിമാനകരമായ യാത്രയായിരുന്നു എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായ ഷോണ്‍ ആന്റണി പറഞ്ഞത്


