30
Feb 2025
Sat
30 Feb 2025 Sat
man's leg brockened while jumping from moving bus after misbehaved with woman

വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച ശേഷം പിടിക്കപ്പെടാതിരിക്കാന്‍ ഓടുന്ന ബസില്‍ നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവെ യുവാവിന്റെ കാലൊടിഞ്ഞു . തിരുവനന്തപുരം കഴക്കൂട്ടം വെട്ടുറോഡിലാണ് സംഭവം. വള്ളക്കടവ് സ്വദേശിയായ 35കാരനാണ് ബസ്സില്‍ നിന്ന് വീണത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം കഴക്കൂട്ടം വഴി പോകുന്ന ബസ്സില്‍ വച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചത്. പെണ്‍കുട്ടി ബഹളമുണ്ടാക്കുകയും വിവരമറിഞ്ഞ കണ്ടക്ടര്‍ ബസ് പോലീസ് സ്‌റ്റേഷനിലേക്ക് പോവാന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതോടെ യുവാവ് രക്ഷപ്പെടാനായി ഓടുന്ന ബസ്സില്‍ നിന്നു ചാടുകയും വീണ് കാലൊടിയുകയുമായിരുന്നു. യുവാവിന്റെ കാലൊടിഞ്ഞതിനാല്‍ തനിക്കു പരാതി ഇല്ലെന്നു യുവതി പോലീസിനെ അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക