മണ്‍സൂണിന് മുന്‍പ് കേരളത്തില്‍ വ്യാപക മഴ ശക്തമാകാന്‍ സാധ്യത
രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (Southwest Monsoon) മുന്നേറ്റം ശക്തമായി തുടരുന്നതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (India Meteorological Department – IMD) അറിയിച്ചു. ഇന്ന് രാവിലെയുള്ള കാലാവസ്ഥാ വിശകലന റിപ്പോര്‍ട്ട് പ്രകാരം മണ്‍സൂണ്‍ നിലവില്‍ തെക്കന്‍ അറബിക്കടല്‍, ആന്‍ഡമാന്‍ കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലായി കൂടുതല്‍ സജീവമാകുകയാണ്.
|
കേരളത്തില്‍ മണ്‍സൂണ്‍ മെയ് 26ഓടെ പ്രവേശിക്കാനാണ് സാധ്യത. എന്നാല്‍ നാല് ദിവസത്തേക്ക് മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം ഉണ്ടാകാമെന്നും കാലാവസ്ഥാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത
മണ്‍സൂണ്‍ പ്രവേശനത്തിന് മുന്നോടിയായി കേരളത്തില്‍ വ്യാപക മഴ (Widespread Rainfall Activity) ശക്തമാകാനിടയുണ്ട്. തീരദേശ മേഖലകളിലും മലയോര പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയും കാറ്റും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
ഇടിമിന്നല്‍, ശക്തമായ കാറ്റ്, മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ്, ഒറ്റപ്പെട്ട അതിശക്തമായ മഴ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം.
മണ്‍സൂണിന്റെ വടക്കന്‍ പരിധി നിലവില്‍ 6°N/70°E മുതല്‍ 17.5°N/98°E വരെയുള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുകയാണ്.
അടുത്ത 3 മുതല്‍ 4 ദിവസത്തിനിടെ തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, കോമറിന്‍ മേഖല , തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടലിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍, കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ മേഖലകള്‍
എന്നിവിടങ്ങളിലേക്ക് മണ്‍സൂണ്‍ വ്യാപിക്കാനുള്ള സാഹചര്യം അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണേന്ത്യയില്‍ മഴ സജീവമാകും
തെക്കന്‍ തീര ആന്ധ്രപ്രദേശ് മുതല്‍ കേരളം, ദക്ഷിണ ഉള്‍നാടന്‍ കര്‍ണാടക, റായലസീമ എന്നിവിടങ്ങളിലൂടെ ട്രഫ് നിലനില്‍ക്കുന്നത് ദക്ഷിണേന്ത്യയില്‍ മഴ ശക്തിപ്പെടുത്തും.
കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ മഴയുടെ വ്യാപ്തിയും തീവ്രതയും വര്‍ധിക്കാനാണ് സാധ്യത.
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാറ്റ് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ചില കടല്‍ മേഖലകളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും (High Waves) കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.
Mansoon arrival on May 26th; Heavy rain in kerala
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





