25
May 2024
Thu
25 May 2024 Thu
Mansoon Rain in kerala

തിരുവനന്തപുരം: ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തേ എത്തും. മെയ് 31ന് ഇടവപ്പാതി തുടങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതില്‍ നാലു ദിവസം വരെ വ്യത്യാം നപാനും സാധ്യതയുണ്ട്. ( Mansoon in kerala early arrival )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തില്‍ എത്തുന്ന കാലവര്‍ഷം തുടര്‍ന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും. സാധാരണഗതിയില്‍ സംസ്ഥാനത്ത് കാലവര്‍ഷം എത്തുന്നത് ജൂണ്‍ ഒന്നിനും അന്തമാനില്‍ 22നുമാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിനാണ് മഴയെത്തിയത്.

അതേസമയം, കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മേയ് 19ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍, മേയ് 17, 18, 19 തീയതികളില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 10 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ തെക്കന്‍ കേരള തീരത്ത് മേയ് 16ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും ലക്ഷദ്വീപ് പ്രദേശത്തും കര്‍ണാടക തീരത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.