03
Dec 2023
Fri
03 Dec 2023 Fri

മാനനഷ്ടത്തിന് 1 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച തമിഴ് സിനിമാ നടൻ മൻസൂർ അലിഖാന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയാണ് താരത്തിന് പിഴ ചുമത്തിയത്. സി​നി​മ താ​ര​ങ്ങ​ളാ​യ തൃ​ഷ, ചി​ര​ഞ്ജീ​വി, ഖു​ഷ്ബു എ​ന്നി​വ​ർ​ക്കെ​തി​രേയാണ് മ​ൻ​സൂ​ർ അ​ലി ഖാ​ൻ മദ്രാസ് ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോടതി കേസ് തള്ളുകയായിരുന്നു. പിഴത്തുക അ​ഡ​യാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് കൈ​മാ​റണമെന്നും കോടതി നിർദേശിച്ചു. പ്ര​ശ​സ്തി​ക്കു​വേ​ണ്ടി​യാ​ണ് താ​രം കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ ത​ന്നെ മോ​ശ​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ച്ചെ​ന്നും ഇ​തി​ൽ ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ൻ​സൂ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മൻസൂർ അലിഖാൻ കൂടി ഭാ​ഗമായ വിജയ് ചിത്രം ലി​യോ​യു​ടെ പ്ര​സ് റി​ലീ​സി​നി​ടെ​ തൃ​ഷ​യ്ക്കെ​തി​രേ താരം നടത്തിയ പരാമർശം വിവാദമായിരുന്നു. ഇതിനു പിന്നാലെ പരാമർശത്തെ നിശിതമായി വിമർശിച്ച തൃഷ ഇനി മൻസൂർ അലിഖാനൊപ്പം അഭിനയിക്കുകയില്ലെന്നും വ്യക്തമാക്കിയിരുന്നു. മൻസൂർ അലി ഖാൻ പ്രസ്താവനയിൽ തൃഷയോട് മാപ്പ് പറഞ്ഞതോടെ പ്രശ്നം അവസാനിച്ചുവെന്ന് കരുതിയെങ്കിലും മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മൻസൂർ അലിഖാൻ കോടതിയെ സമീപിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക