|
പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായി മാറിയ മനു ഭാകറും നീരജ് ചോപ്രയും തമ്മില്‍ വിവാഹതിരാകുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ വൈറലാണ്. പാരീസ് ഒളിമ്പിസില്‍ ഇന്ത്യയുടെ ഏക വെള്ളി മെഡല്‍ ജേതാവാണ് നീരജ്. മനു ഭാകര്‍ ആകട്ടെ ഷൂട്ടിങ്ങില്‍ സ്വന്തം നിലക്കും ടീമിന്റെ ഭാഗമായും ഇരട്ട മെഡലുകളും നേടി പുതിയ ചരിത്രവും രചിച്ചു.

സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു വീഡിയോക്ക് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വിവാഹ വാര്‍ത്ത സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പരസ്പരം മുഖത്ത് നോക്കി സംസാരിക്കാന്‍ മടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാവുക.

അതോടൊപ്പം മനുവിന്റെ അമ്മ നീരജിനോട് സംസാരിക്കുന്നതും താരത്തിന്റെ കൈ എടുത്ത് തലയില്‍ വെക്കുന്നതും വീഡിയോയില്‍ ല്യക്തമാണ്. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. മനുവിന്റെ അമ്മയും നീരജും തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് അറിയാന്‍ ആയിരുന്നു എല്ലാവര്‍ക്കും താത്പര്യം.
വീഡിയോയും വിവാഹ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി മനുവിന്റെ അച്ഛന്‍ രംഗത്തെത്തിയിട്ടുണ്ട്.
മനു വളരെ ചെറിയ കുട്ടിയാണെന്നും അവള്‍ക്ക് വിവാഹപ്രായം ആയിട്ടില്ലെന്നും അച്ഛന്‍ പറഞ്ഞു. വിവാഹത്തെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും മനുവിന്റെ അമ്മ നീരജിനെ മകനെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീരജ് മെഡല്‍ നേടിയപ്പോള്‍ രാജ്യം മുഴുവന്‍ അറിഞ്ഞതുപോലെ, അദ്ദേഹത്തിന്റെ വിവാഹക്കാര്യവും രാജ്യം അറിയുമെന്നായിരുന്നു ചോപ്രയുടെ കുടുംബത്തിന്റെ പ്രതികരണം. ‘നീരജ് മെഡല്‍ സ്വന്തമാക്കിയത് രാജ്യം മുഴുവന്‍ അറിഞ്ഞിരുന്നു. അതുപോലെ നീരജ് വിവാഹിതനാകുമ്പോഴും എല്ലാവരും അറിയും- നീരജിന്റെ അമ്മാവന്‍ ഭീം ചോപ്ര പ്രതികരിച്ചു.
22 വയസ്സുകാരിയായ മനു ഭാകര്‍ ഹരിയാനയിലെ ജജ്ജര്‍ സ്വദേശിയാണ്. നീരജ് ചോപ്ര ഹരിയാനയിലെ പാനിപ്പത്തില്‍നിന്നുള്ള താരമാണ്.
Manu Bhaker Neeraj Chopra Marriage rumours


