28
Oct 2024
Fri
28 Oct 2024 Fri
cpm congress

കൊച്ചി: കൊച്ചിയില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. (Many CPM workers in Kochi joining the Congress) എറണാകുളം ഡിസിസി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രവര്‍ത്തകരെ വി.ഡി സതീശന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിക്കും.

തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. പ്രതിപക്ഷ നേതാവില്‍ നിന്ന് ഇവര്‍ അംഗത്വം സ്വീകരിക്കുമെന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.