കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂടിനു സമീപം തൈക്കുളങ്ങരയില് വന്‍ തീപിടിത്തം. നാലു വീടുകള്‍ കത്തി നശിച്ചു. വ്യാഴം രാത്രി എട്ടോടെയാണ് സംഭവം. മുരുകന് എന്നയാളുടെ വീട്ടിലാണ് ആദ്യം തീപിടിച്ചത്. ഇതിനു പിന്നാലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും മറ്റു വീടുകളിലേക്ക് തീ പടരുകയുമായിരുന്നു. മുരുകന്റെ വീട്ടില്‍ സംഭവസമയം ആളുണ്ടായിരുന്നില്ല.
|
വിവരമറിഞ്ഞ് ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യൂവിന്റെ അഞ്ചു യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
തീപിടിച്ച വീടുകളിലൊന്നില്‍ കൃഷ്ണന്‍കുട്ടിയെന്ന ഭിന്നശേഷിക്കാരനുമുണ്ടായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഇദ്ദേഹത്തെ രക്ഷപെടുത്തിയത്.
ALSO READ: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡിസിസി ഓഫിസില്‍ തമ്മിലടിച്ച് നേതാക്കള്‍
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





