01
Nov 2025
Thu
01 Nov 2025 Thu
congress leaders encounterd in DCC office over Seat allotment

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ഡിസിസി ഓഫിസില്‍ തമ്മിലടിച്ച് നേതാക്കള്‍. ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനും കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടനയായ ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്. ഇരുവരും പരസ്പരം മൂക്കിനിടിക്കുകയും ചവിട്ടുകയും ഷര്‍്ട്ടില്‍ പിടിച്ചു വലിക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ കോണ്‍ഗ്രസ് വിട്ട ജെയിംസ് പന്തമാക്കന്‍ അടക്കം ഏഴുപേര്‍ കഴിഞ്ഞവര്‍ഷമാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ഏഴുപേര്‍ക്കും ഈസ്റ്റ് എളേരി പഞ്ചായത്തില്‍ സീറ്റ് നല്‍കണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തിയത്. എന്നാല്‍ അഞ്ചുപേര്‍ക്ക് സീറ്റ് നല്‍കാമെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

ഇതിനെതിരേ വിമര്‍ശനമുയര്‍ന്നതോടെ സീറ്റെണ്ണം രണ്ടായി ചുരുക്കി. ഇന്ന് ഇതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നപ്പോഴായിരുന്നു നേതാക്കള്‍ ഏറ്റുമുട്ടിയത്. മറ്റുള്ളവര്‍ ചേര്‍ന്ന് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. എന്നാല്‍ കൈയാങ്കളി വീഡിയോ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയായിരുന്നു.

ALSO READ: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക