02
Feb 2025
Wed
02 Feb 2025 Wed
many killed in Sudan army plane crash

സുദാനില്‍ സൈനികവിമാനം തകര്‍ന്ന് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് മരിച്ചു. തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ പ്രാന്തപ്രദേശത്താണ് വിമാനം തകര്‍ന്നുവീണതെന്ന് സൈന്യം അറിയിച്ചു. 49 പേര്‍ മരിച്ചെന്നാണ്  വിവരം.ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. നിരവധി വീടുകള്‍ ഇതു മൂലം തകര്‍ന്നു. മരിച്ചവരില്‍ സിവിലിയന്മാരും ഉള്‍പ്പെടുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിനു പിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്. ഇതിനു പിന്നാലെ വിമാനത്തിന് തീ പിടിക്കുകയും ചെയ്തു. പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സാങ്കേതിക തകരാര്‍ ആണ് അപകടത്തിനു പിന്നിലെന്നാണ് വിവരം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക