മാവേലിക്കര സ്വദേശി കുവൈത്തില്‍ മരിച്ചു. കുവൈത്തിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകനും ആര്‍ട്ടിസ്റ്റും സീരിയല്‍ നിര്‍മാതാവുമായ മാവേലിക്കര പുന്നമൂട് സ്വദേശി മഠത്തില്‍പറമ്പില്‍ എം വി ജോണ്‍(62) ആണ് മരിച്ചത്.
|
കുവൈത്ത് ചെസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ വിദഗ്ധ ചികിത്സയ്ക്കായി ജോണിനെ നാട്ടിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് മരണം. ഈ ആവശ്യം ഉന്നയിച്ച് ജോണിന്റെ സുഹൃത്തുക്കളും ബിഷപ്പ് മൂര്‍ കോളജ് അലുംനി ഭാരവാഹികളും ഇന്ത്യന്‍ എംബസിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഭാര്യ: മറിയാമ്മ ജോണ്‍. മക്കള്‍: ജെറി ജോണ്‍ വര്‍ഗീസ്, കൃപ മേരി ജോണ്‍. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


