01
Jul 2023
Thu
01 Jul 2023 Thu

മാവൂര്‍: മുന്‍ പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവും പൗരപ്രമുഖനുമായിരുന്ന മാവൂര്‍ തയ്യില്‍ ഹംസ ഹാജി (80) നിര്യാതനായി. എസ്.ടി.യു മുന്‍ സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറിയും മുന്‍ സംസ്ഥാന മുസ് ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗവും മാവൂര്‍ ടൗണ്‍ ജുമ മസ്ജിദ് മുന്‍ പ്രസിഡന്റുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീര്‍ഘകാലം കുന്ദമംഗലം നിയോജകമണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി ആയിരുന്നു. കേരള ബില്‍ഡിങ് ഓണേയ്‌സ് സംസ്ഥാന ട്രഷററും കോഴിക്കോട് ജില്ല പ്രസിഡന്റുമായിരുന്നു. ഭാര്യ: സുബൈദ മണക്കടവ്. മക്കള്‍: പരേതനായ മന്‍സൂറലി, മഹറൂഫ് അലി (ബിസിനസ്), അസ്‌ന, ബില്‍ക്കീസ്. മരുമക്കള്‍: അബ്ദുല്ല കരുവമ്പൊയില്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ജമാല്‍ വെളിമണ്ണ (പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍) സലീന കൂളിമാട്, ബജില കുന്ദമംഗലം. മയ്യത്ത് നമസ്‌കാരം വൈകീട്ട് 3.30ന് മാവൂര്‍ ടൗണ്‍ പള്ളിയിലും നാലിന് മാവൂര്‍ പാറമ്മല്‍ വലിയ ജുമാഅത്ത് പള്ളിയിലും.