|
സർക്കാർ കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും 2024-25 വർഷത്തെ എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുളള മൂന്നാംഘട്ട ഓപ്ഷൻ കൺഫർമേഷൻ നടപടികൾക്ക് തുടക്കം.
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ മൂന്നാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കുന്നതിന് വിദ്യാർഥികൾ ഓൺലൈൻ കൺഫർമേഷൻ നൽകണം. ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷനിൽ പുന:ക്രമീകരണം നടത്തുന്നതിനോ ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനോ ഒക്ടോബർ 15 വൈകിട്ട് 5 വരെ www.cee.kerala.gov.in ൽ സൗകര്യമുണ്ടാവും. ഫോൺ: 0471 2525300.
*വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ*
PG ആയുർവേദ ഡിഗ്രി/ ഡിപ്ലോമ
2024 -ലെ പി.ജി. ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിനായി ഗവ. ആയുർവേദ കോളേജുകളിലേക്കും സ്വാശ്രയ ആയുർവേദ കോളേജുകളിലേക്കും ഓൺലൈനായി ഓപ്ഷൻ നൽകാം. ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനും വേണ്ടാത്തവ ഒഴിവാക്കുന്നതിനും www.cee.kerala.gov.in ൽ ഒക്ടോബർ 13ന് രാത്രി 11.59 വരെ സൗകര്യമുണ്ട്.
ഫോൺ: 0471-2525300.
MBBS, BDS, PG Ayurveda option confirmation started


