26
Aug 2024
Mon
26 Aug 2024 Mon
MBBS student drown in Kozhikkode

കോഴിക്കോട്ട് എംബിബിഎസ് വിദ്യാർഥി മുങ്ങിമരിച്ചു. തൂ​ത്തു​ക്കു​ടി ഗ​വ. കോളേ​ജി​ൽ ര​ണ്ടാം വ​ർ​ഷ എംബി​ബി​എ​സ് വി​ദ്യാ​ർഥി​യാ​യ പാ​ലാ സ്വ​ദേ​ശി ജോ​ർ​ജ് ജേക്കബ് (20) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കിട്ട് അഞ്ചോടെ​ടെ​യാ​ണ് സം​ഭ​വം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അ​വ​ധി ആ​ഘോ​ഷി​ക്കാനായി കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കൂ​രാ​ച്ചു​ണ്ട് ക​രി​യാ​ത്തും​പാ​റ​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തിനെത്തിയതായിരുന്നു ജോർജ് ജേക്കബ്.
ക​രി​യാ​ത്തും​പാ​റ പാ​പ്പ​ൻ​ചാ​ടികു​ഴി​ക്ക് താ​ഴെ​യു​ള്ള എ​ര​പ്പാം​ക​യ​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെയാ​ണ് അ​പ​ക​ടം. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് ജോർജ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടം​ഗ സം​ഘം കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത പ്രദേശമാണിവിടം.

വിവരം അ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ജോർജ് ജേ​ക്ക​ബി​നെ മു​ങ്ങി​യെ​ടു​ത്ത​ത്. കൂ​രാ​ച്ചു​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോളജ് ആശുപത്രിയിലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.