03
Mar 2025
Tue
03 Mar 2025 Tue
MDMA distributor arrested in Thodupuzha

തൊടുപുഴയില്‍ യുവാക്കള്‍ക്കിടയില്‍ എംഡിഎംഎ വിറ്റുവന്നിരുന്നയാള്‍ പോലീസ് പിടിയിലായി. തട്ടക്കുഴ സ്വദേശി ഫൈസലാണ്(31) അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി തൊടുപുഴയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫൈസല്‍ പിടിയിലായത്. ഫൈസലില്‍ നിന്ന് വാങ്ങുന്ന എംഡിഎംഎ ചെറുപൊതികളിലാക്കി വില്‍ക്കുകയായിരുന്നു കഴിഞ്ഞ ദിവസം പിടിയിലായ മറ്റ് രണ്ട് പ്രതികള്‍ ചെയ്തിരുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക