30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
MDMA HUNT IN KARIPUR

മലപ്പുറം: കൊണ്ടോട്ടി കരിപ്പൂരിലെ വീട്ടില്‍ നിന്ന് 1.66 കിലോഗ്രാം രാസലഹരി പിടികൂടി. (MDMA worth half a crore rupees seized from a house in Karipur)  മുക്കൂട് മുല്ലാന്‍മടക്കല്‍ ആഷിഖിന്റെ വീട്ടില്‍ നിന്നാണ് പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും എം.ഡി.എം.എ പിടിച്ചത്. ആഷിഖ്. രണ്ട് ദിവസം മുമ്പ് ലഹരി കേസില്‍ മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു റെയ്ഡ്. പിടികൂടിയ രാസലഹരിക്ക് 50 ലക്ഷത്തോളം രൂപ വിലവരും. മൊത്തവിതരണവുമായി ബന്ധപ്പെട്ട പൊലീസ് തുടരുന്ന അന്വേഷണത്തിലാണ് ഇത്രയധികം എം.ഡി.എം.എ പിടികൂടാനായത് എന്നാണ് സൂചന.

പ്രതിക്ക് ഒമാനില്‍ നിന്ന് ഒരു പാഴ്‌സല്‍ വന്നിതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്.

ALSO READ: നോമ്പ് തുറ സംഘടിപ്പിച്ചതിന് കോളേജിലേക്ക് ഇരച്ചുകയറി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍; സംഘാടകരായ കുട്ടികളെ പുറത്താക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമെന്ന് ഭീഷണി

പശ്ചിമ കൊച്ചിയില്‍ നിന്ന് ജനുവരിയില്‍ എം.ഡി.എം.എ ഉള്‍പ്പെടെ മയക്കുമരുന്നുകള്‍ പിടികൂടിയ കേസിലെ ഇടനിലക്കാരനാണ് ഇപ്പോള്‍ പിടിയിലായ നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ പി. ആഷിഖ് (26). രണ്ട് ദിവസം മുമ്പാണ് ഇയാളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഒമാനില്‍ നിന്ന് എം.ഡി.എം.എ കുറഞ്ഞ നിരക്കില്‍ വാങ്ങി കേരളത്തിലെത്തിച്ചാണ് ആഷിഖ് ലഹരി സംഘങ്ങള്‍ക്ക് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പശ്ചിമ കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ലക്ഷകണക്കിന് രൂപയുടെ എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയില്‍, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമായി യുവതി ഉള്‍പ്പെടെ ആറ് പേരാണ് പിടിയിലായിരുന്നത്. കഴിഞ്ഞ ജനുവരി 30ന് മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീഖ്, മഹാരാഷ്ട്ര പൂനെ സ്വദേശിനി അയിഷ ഗഫര്‍ സെയ്ദ് എന്നിവരെ മട്ടാഞ്ചേരിയിലുള്ള ഒരു ഹോട്ടലില്‍ നിന്ന് 300 ഗ്രാമിനടുത്ത് എം.ഡി.എം.എയും 6.8 ഗ്രാം കഞ്ചാവും മൂന്ന് ലക്ഷം മൂല്യം വരുന്ന ഒമാന്‍ കറന്‍സികളുമായി പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പശ്ചിമ കൊച്ചിയില്‍ നടത്തിയ അന്വേഷണത്തില്‍ മറ്റു നാലു പേര്‍ കൂടി വലയിലായി.

കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഘത്തിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്ന വൈപ്പിന്‍ സ്വദേശിനിയായ മാഗി ആഷ്‌ന എന്ന യുവതിയെ ഫെബ്രുവരി ഒന്നിന് വൈപ്പിനില്‍ വെച്ചും സംഘത്തില്‍പ്പെട്ട മട്ടാഞ്ചേരി സ്വദേശിയായ ഇസ്മാഈല്‍ സേഠ് എന്ന യുവാവിനെ ഫെബ്രുവരി അഞ്ചിന് മട്ടാഞ്ചേരിയില്‍ നിന്നും പിടികൂടി. ഇവര്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നതിന്റെ ഉറവിടം തേടിയുള്ള വിശദ അന്വേഷണത്തിലാണ് ആഷിഖിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് വാടകക്കെടുത്ത് നടത്തുകയാണ് ആഷിഖ്. അവിടെ നിന്ന് വാങ്ങുന്ന എം.ഡി.എം.എ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിലും ഫ്‌ളാസ്‌കുകള്‍ക്കുള്ളിലും ഒളിപ്പിച്ചാണ് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേക്ക് കടത്തിയിരുന്നത്.

ആഷിഖ് വീട്ടിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ മട്ടാഞ്ചേരി പൊലീസ് കൊണ്ടോട്ടിയിലെത്തി ഡാന്‍സാഫിന്റേയും കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെയും സഹായത്തോടെ പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് വീണ്ടും പാഴ്‌സല്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരക്കിലോ എം.ഡി.എം.എ കണ്ടെത്തിയത്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement