27
Mar 2025
Mon
27 Mar 2025 Mon
Bajrang Dal workers storm Haridwar college over students’ Iftar party

ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചതിന് കോളജിലേക്ക് അതിക്രമിച്ചു കയറി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍. (Bajrang Dal workers storm Haridwar college over students’ Iftar party) ഹരിദ്വാറിലെ ഋഷികുല്‍ ആയുര്‍വേദിക് കോളജിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോളജിലേക്ക് പുറത്തുനിന്നുള്ളവരെ കൊണ്ടുവരാനുള്ള ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്നും ഹരിദ്വാര്‍ ഹിന്ദു മത നഗരമാണെന്നും സംഘപരിവാര പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. പോലീസ് സ്ഥലത്തെത്തി അക്രമികളെ അനുനയിപ്പിച്ചു.

ക്യാമ്പസിനകത്ത് കുറേ നേരം ബഹളമുണ്ടാക്കിയ ശേഷം ഇവര്‍ മടങ്ങിപ്പോയി. മൂന്ന് ദിവസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതികരണം ഉണ്ടാവുമെന്ന് സംഘം മുന്നറിയിപ്പ് നല്‍കി.

തലേദിവം കോളജിലെ മുസ്ലിം വിദ്യാര്‍ഥികള്‍ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചതായ റിപോര്‍ട്ടിനെ തുടര്‍ന്നാണ് ബജ്‌റംഗ് ദള്‍ പ്രതിഷേധവുമായി എത്തിയത്. ഹരിദ്വാറില്‍ അഹിന്ദുക്കള്‍ക്ക് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതിയില്ലെന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണഘടനയിലുണ്ടെന്ന് ബജ്‌റ്ംഗ് ദള്‍ നേതാവ് അമിത് കുമാര്‍ അവകാശപ്പെട്ടു.

”പുണ്യനഗരത്തില്‍ ഇസ്ലാമിക ജിഹാദിനുള്ള ഗൂഡാലോചന നടക്കുകയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ഉത്തരവാദികളായ വിദ്യാര്‍ഥികളെ പുറത്താക്കിയില്ലെങ്കില്‍ ബജ്‌റംഗ് ദള്‍ കൂടുതല്‍ ശക്തമായ പ്രതിഷേധവുമായി എത്തും”- കുമാര്‍ ഭീഷണി മുഴക്കി.

അധികൃതരുടെ അനുമതിയില്ലാതെ കുട്ടികള്‍ ക്യാമ്പസിനകത്ത് പാര്‍ട്ടി സംഘടിപ്പിച്ചതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ഋഷികുല്‍ ആയുര്‍വേദിക് കോളേജ് ഡയറക്ടര്‍ ഡിസി സിങ് പറഞ്ഞു.