25
Nov 2024
Tue
25 Nov 2024 Tue
Mera EKYC Face App Functionality; Mustering without going to ration shops anymore

തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് മസ്റ്ററിങ് അഥവാ e- kyc Updates മൊബൈല്‍ ഫോണിലൂടെ ചെയ്യാന്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത മേരാ ഇകെവൈസി (Mera eKYC) ഫെയ്‌സ് ആപ് പ്രവര്‍ത്തന സജ്ജമായി. ഇതിനായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് Mera eKYC ആപ്പ് ഓപ്പണ്‍ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുക്കുക.
ശേഷം ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക.
ഇതിനുശേഷം ആധാറുമായി ലിങ്ക് ചെയ്ത ഫോണില്‍ ലഭിക്കുന്ന OTP ഉപയോഗിച്ച് ഫെയ്‌സ് കാപ്ച്ചര്‍ വഴി മസ്റ്ററിങ് പൂര്‍ത്തിയാക്കാവുന്നതാണ്.

ഇതോടെ ഇകെവൈസി ആപ് മുഖേന റേഷന്‍ മസ്റ്ററിങ് നടത്തുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണ്.

മേരാ ഇകെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും സൗജന്യമായി മസ്റ്ററിങ് ചെയ്യും. മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷന്‍ മസ്റ്ററിങ് നടത്തുന്നപക്ഷം വിവരം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

Mera EKYC Face App Functionality; Mustering without going to ration shops anymore