01
Oct 2024
Sat
01 Oct 2024 Sat
Meralda Jewels to open new branch in UAE

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മെറാല്‍ഡ ജുവല്‍സ് ഇനി യുഎഇയിലെ ബര്‍ ദുബൈയിലും. ബര്‍ ദുബൈയിലെ മീനാ ബസാറില്‍ സജ്ജമാക്കിയിരിക്കുന്ന പുതിയ ശാഖയുടെ ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ യൂസുഫ് അലി എംഎ നിര്‍വഹിക്കും. സ്വര്‍ണാഭരണങ്ങള്‍ക്കു പുറമേ ഡയമണ്ടുകളുടെയും ജെം സ്റ്റോണുകളുടെയും പ്ലാറ്റിനങ്ങളുടെയും വിപുലമായ ശേഖരം ജ്വല്ലറിയിലുണ്ടാവുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎഇയില്‍ മെറാല്‍ഡ ജുവല്‍സിനെ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് മെറാല്‍ഡ് ജുവല്‍സ് മാനേജിങ് ഡയറക്ടര്‍ ജസീല്‍ ഇടത്തില്‍ പറഞ്ഞു. ഇന്ത്യന്‍ പൈതൃകം പ്രതിധ്വനിക്കുന്നതും എന്നാല്‍ ഉപയോക്താക്കളുടെ ആധുനിക അഭിരുചികള്‍ക്കനുസൃതമായതുമായതുമായ ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയില്‍ കൂടുതല്‍ ശാഖകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈയിലെ ബര്‍ഷ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, അബൂദബി എന്നിവിടങ്ങളിലും വൈകാതെ മെറാല്‍ഡയുടെ ശാഖകള്‍ തുറക്കും. ബോളിവുഡ് താരം മൃണാല്‍ താക്കൂര്‍ ആണ് മെറാല്‍ഡ ജുവല്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, മാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് മെറാല്‍ഡയുടെ മറ്റു ഷോപ്പുകള്‍.