
ന്യുയോര്‍ക്ക്: പ്രഥമ ഇ-മലയാളി പുരസ്‌കാരം-2025 സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ കവി കെ സച്ചിദാനന്ദന്‍ ഫലകവും ചിന്തകനും എഴുത്തുകാരനുമായ കെ വേണു കാഷ് അവാര്‍ഡും മേതിലിനു കൈമാറും. ശാസ്ത്രത്തെ സാഹിത്യത്തോട് അടുപ്പിച്ച കിടയറ്റ ലേഖനങ്ങളും നിര്‍മിതബുദ്ധി മുഖ്യവിഷയമാക്കി 1999 ല്‍ പ്രസിദ്ധീകരിച്ച ‘ദൈവം, മനുഷ്യന്‍, യന്ത്രം’ എന്ന കൃതിയും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.
![]() |
|
കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ മലയാള സാഹിത്യത്തിനു പുതിയ ഭാവുകത്വം നല്‍കിയ എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണന്‍. എഴുത്തില്‍ മലയാളി എന്നും സ്‌നേഹത്തോടെ ഓര്‍ക്കേണ്ട അപൂര്‍വ രചനകള്‍ മേതിലിനു മാത്രം സ്വന്തമെന്ന് പുരസ്‌കാര സമിതി പറഞ്ഞു. തൃശ്ശൂര്‍ പ്രസ് ക്ല്ബ്ബില്‍ ഒക്ടോബര്‍ 19ന് ഉച്ച കഴിഞ്ഞു മൂന്നിന് നടക്കുന്ന ചടങ്ങില്‍ സമ്മാനം നല്‍കുമെന്ന് ഇ മലയാളി എഡിറ്റര്‍ ജോര്‍ജ് ജോസഫ് ന്യൂയോര്‍ക്കില്‍ അറിയിച്ചു.