15
Jan 2025
Sun
15 Jan 2025 Sun
Producer Sandra Thomas against B Unnikrishnan

താനുമായി ഒരു ചര്‍ച്ചയും ചെയ്തിട്ടില്ലെന്ന സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഈയിടെ നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് നടിയും ചലച്ചിത്രനിര്‍മാതാവുമായ സാന്ദ്ര തോമസ്. കെഎല്‍എഫിന്റെ എട്ടാം പതിപ്പില്‍ ‘സിനിമയില്‍ ലിംഗനീതി ഇനിയുമെത്ര അകലെ? എന്ന വിഷയത്തില്‍ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, മാധ്യമ പ്രവര്‍ത്തക അനുപമ വെങ്കടേഷ് എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു വെളിപ്പെടുത്തല്‍.

whatsapp ബി ഉണ്ണികൃഷ്ണന്‍ മികച്ച നടന്‍: കെഎല്‍എഫ് വേദിയില്‍ തുറന്നടിച്ച് സാന്ദ്ര തോമസ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നമുക്ക് ജോലി ചെയ്യാന്‍ ഒരിടം കിട്ടുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് തന്നെപ്പോലുള്ളവര്‍ പൊരുതുന്നതെന്നും സിനിമാ വ്യവസായത്തിലെ ഐ സി കമ്മിറ്റിയുടെ നിലവിലെ പ്രവര്‍ത്തങ്ങളില്‍ താന്‍ തൃപ്തയല്ലെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു. മുഖ്യധാര പുരുഷധാരയാണ് എന്ന വാദം ഊന്നിപ്പറയുന്ന വിധത്തിലുള്ള പ്രവര്‍ത്തികള്‍ ചലച്ചിത്ര നിര്‍മാണ മേഖലയില്‍ ഉണ്ടെന്നതിനുള്ള തെളിവാണ് സ്ത്രീ-പുരുഷ ആര്‍ട്ടിസ്റ്റുകള്‍ തമ്മിലുള്ള അസമമായ വേതനം മുതലായവ എന്നും അതിനാല്‍ തന്നെ സിനിമയില്‍ ലിംഗനീതി ഇനിയും അകലെയാണെന്ന് ദീദി ദാമോദരന്‍ അഭിപ്രായപ്പെട്ടു.

ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ തന്നോട് സാന്ദ്ര ഇനി മലയാള സിനിമ നിര്‍മ്മിക്കില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെന്ന് സാന്ദ്ര തോമസ് തുറഞ്ഞുപറഞ്ഞു. ഐ സി കമ്മിറ്റിയുടെ അംഗത്വത്തെ കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും പ്രേക്ഷക ഉന്നയിച്ച ചോദ്യത്തിന്, തന്റെ സിനിമകളില്‍ അത്തരം കമ്മിറ്റികളുടെ പ്രവര്‍ത്തനം യാതൊരു പിഴവും ഉണ്ടാകാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രേക്ഷകരില്‍ ഒരാളായിരുന്നു സംവിധായിക അഞ്ജലി മേനോന്‍ വ്യക്തമാക്കി.

\