
ഗൗരവമില്ലാത്തതും ആഴക്കുറവുള്ളതുമായ വായന വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനുള്ള ശേഷിയില്ലാതാക്കുന്നുവെന്ന് എം.പി ശശി തരൂര്‍. കോഴിക്കോട് കെ.എല്‍.എഫ് വേദിയില്‍ തന്റെ പുതിയ പുസ്തകമായ ‘A Wonderland of Words’ ആസ്പദമായുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
![]() |
|
വിവിധ രാജ്യങ്ങളില്‍ ഒരേ വാക്കുകള്‍ക്ക് വ്യത്യസ്ത അര്‍ഥങ്ങളാണെന്നും അത്തരത്തിലുള്ള വാക്കുപയോഗങ്ങള്‍ ചിലപ്പോഴൊക്കെ തമാശയായി തോന്നാമെങ്കിലും അതോടൊപ്പം നമ്മെ കുഴപ്പത്തിലാക്കുകയും ചെയ്യുന്നുവെന്നും ശശി തരൂര്‍ ഓര്‍മിപ്പിച്ചു. ചെറുപ്പം മുതലുള്ള ആഴത്തിലുള്ള വായനയും വാക്കുകള്‍ ഉപയോഗിച്ചുള്ള കളികളും തന്റെ ഭാഷാജ്ഞാനം വര്‍ധിപ്പിക്കാനിടയാക്കിട്ടുണ്ട്.പുതുതലമുറയില്‍ ഗൗരവപരമായ വായന കുറവാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
തന്റെ പുസ്തകത്തിലെ രസകരമായ ചില ഭാഷാപ്രയോഗങ്ങളും വിവിധ രാജ്യങ്ങളിലെ അര്‍ഥവ്യത്യാസങ്ങളും അദ്ദേഹം വായിച്ചത് സദസ്സില്‍ ചിരി പടര്‍ത്തി. ഇന്ത്യയില്‍ മാത്രം ഉപയോഗിക്കുന്ന ചില ഇംഗ്ലീഷ് വാക്കുകളും പ്രയോഗങ്ങളും അദ്ദേഹം പങ്കുവച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ വിവിധ ഭാഷകളിലൂടെയുള്ള ആശയവിനിമയം സുതാര്യമാകും.
വിപരീത അര്‍ഥങ്ങളുള്ള ഒരേ വാക്കുകളുണ്ടെന്നും ആശയവിനിമയത്തിന് ഇതൊരു വെല്ലുവിളിയാണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം , ‘Sanction’, ‘Strike’ എന്നീ വാക്കുകള്‍ അതിനുദാഹരണമായി പങ്കുവക്കുകയും ചെയ്തു. ‘എത്രാമത്തെ’ എന്ന വാക്കിനു ഇംഗ്ലീഷ് ബദലായി ‘Whet’ എന്ന വാക്ക് നിര്‍ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.