25
Aug 2025
Thu
25 Aug 2025 Thu
7 year old boy dies after wooden frame fall on him

മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരീ പുത്രിയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. കണ്ണൂര്‍ അലവിലാണ് സംഭവം. മന്ത്രിയുടെ സഹോദരി പുത്രി ശ്രീലേഖയെയും ഭര്‍ത്താവ് പ്രേമരാജനെയുമാണ് വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. വ്യാഴം വൈകീട്ട് ഡ്രൈവര്‍ വീട്ടിലെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വീടിനുള്ളില്‍ കയറി നോക്കിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കള്‍ വിദേശത്തായതിനാല്‍ വീട്ടില്‍ ഇവര്‍ രണ്ടുപേരും മാത്രമാണ് ഉണ്ടായിരുന്നത്. വളപട്ടണം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ALSO READ: റിപോര്‍ട്ടര്‍ ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ലൈംഗികാതിക്രമമുണ്ടായെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക; ചോദ്യം ചെയ്തതിന് പ്രതികാരനടപടി