26
Apr 2024
Fri
26 Apr 2024 Fri
missing student and man found dead in decomposed stage

താമരശേരി കട്ടിപ്പാറ കരിഞ്ചോലയില്‍ കാണാതായ വിദ്യാര്‍ഥിനിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകളുമായ ദേവനന്ദയും എകരൂല്‍ സ്വദേശിയായ വിഷ്ണുവുമാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരെയും കണ്ടെത്തിയത്.(missing student and youth found dead in decomposed stage in Wayanad)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലായിരുന്നു മൃതദേഹങ്ങള്‍. മകളെ കാണാതായതിനെത്തുടര്‍ന്ന് ബിജു പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലം കണ്ടിരുന്നില്ല. പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച വൈകീട്ടോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.