09
Feb 2024
Fri
09 Feb 2024 Fri

പട്ടാഴിയില്‍ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കല്ലടയാറ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: കൊല്ലം പട്ടാഴിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. ആദിത്യന്‍, അമല്‍ എന്നിവരുടെ മ്യതദേഹമാണ് കണ്ടെത്തിയത്. കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിനു സമീപമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചമുതല്‍ വിദ്യാര്‍ത്ഥികളെ കാണാനില്ലാരുന്നു. ഇതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടന്നു. എന്നാല്‍ ഇരുവരേയും കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കല്ലടയാറ്റില്‍ കണ്ടെത്തിയത്.

വൈകീട്ട് കുളിക്കാനിറങ്ങിയ ശേഷം അപകടത്തില്‍ പെട്ടതാവാം എന്നാണ് പൊലീസീന്റെ പ്രാഥമിക നിഗമനം. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ആദിത്യനും അമലും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക