മലപ്പുറം: താനൂരില്‍ നിന്നു ബുധനാഴ്ച മുതല്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്തി. ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരെയും മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനില്‍ നിന്ന് റെയില്‍വേ പൊലീസ് ആണ് കണ്ടെത്തിയത്. കേരള പൊലീസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ കുട്ടികളെ തിരിച്ചറിഞ്ഞത്.
|
കുട്ടികള്‍ സുരക്ഷിതരാണെന്നും പുനെ ആര്‍പിഎഫ് ഓഫീസിലേക്ക് ഇരുവരേയും കൊണ്ടു പോയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളും സന്തോഷത്തിലാണ്. വീട്ടിലേക്ക് എത്തിയാല്‍ ബന്ധുക്കള്‍ വഴക്കു പറയുമോ എന്ന ഭയത്തിലാണെന്നും ഇരുവരുമായി ഫോണില്‍ സംസാരിച്ച താനൂര്‍ ഡിവൈഎസ്പി പറഞ്ഞു.
മുംബൈയിലെ ഒരു സലൂണില്‍ പോയി ഇരുവരും മുടി വെട്ടിയതാണ് ഇവരെക്കുറിച്ച് നിര്‍ണായക വിവരം ലഭിക്കാന്‍ സഹായകമായത്. സലൂണ്‍ ജീവനക്കാരിയാണ് പെണ്‍കുട്ടികളുടെ വീഡിയോ പകര്‍ത്തിയത്. പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈ വരെ മഞ്ചേരി സ്വദേശിയായ റഹിം അസ് ലം എന്ന യുവാവും ട്രെയിനിലുണ്ടായിരുന്നുവെന്ന വിവരവും ലഭിച്ചു. നേത്രാവതി എക്സ്പ്രസ്സില്‍ പന്‍വേലില്‍ വന്നിറങ്ങിയ ഇവര്‍ അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും ഇവിടെ വച്ച് വേര്‍പിരിഞ്ഞെന്നുമാണ് യുവാവ് നല്കുന്ന വിശദീകരണം. മഞ്ചേരിയിലെ വസ്ത്രശാലയിലേക്ക് തുണിത്തരങ്ങള്‍ വാങ്ങാനാണ് താന്‍ മുംബൈയില്‍ വന്നതെന്നും പെണ്‍കുട്ടികളെ കോഴിക്കോട്ട് വച്ച് ട്രെയിനില്‍ ആണ് താന്‍ കണ്ടതെന്നും ഇരുവരുമായും ഇന്‍സ്റ്റഗ്രാമില്‍ പരിചയമുണ്ടെന്നുമാണ് ഇയാള്‍ പറയുന്നത്.
ദേവദാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഫാത്തിമ ഷഹദ(16), അശ്വതി(16) എന്നീ വിദ്യാര്‍ഥികളാണ് ബുധനാഴ്ച സ്കൂളിലേക്ക് പരീക്ഷ എഴുതാന്‍ പോയ ശേഷം കാണാതായത്. ഇരുവരും സ്കൂളില്‍ എത്തിയിട്ടില്ലെന്നറിഞ്ഞതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതിനിടെയാണ് കുട്ടികള്‍ മുംബൈയിലെ പന്‍വേലില്‍ എത്തിയതായി പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പം ഇരുവരും മുംബൈയില്‍ എത്തിയെന്നാണ് പൊലീസ് നല്കിയ വിവരം. പെണ്‍കുട്ടികള്‍ പന്‍വേലിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തി മുടി ട്രിം ചെയ്യുന്നതിന്റെ വിഡിയോ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടികളെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





