08
Oct 2023
Tue
08 Oct 2023 Tue

പാലക്കാട്ട് ചാർജ് ചെയ്യാനിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീട്ടിലെ ഫർണിച്ചറും വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു. പാലക്കാട് പൊൽപുള്ളിയിലാണ് സംഭവം. ഷിജു എന്ന യുവാവിൻറെ ഫോണാണ് പൊട്ടിത്തെറിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷിജുവിൻറെ മുറിയിലുണ്ടായിരുന്ന ടിവി, ഹോം തിയേറ്റർ സിസ്റ്റം, കിടക്ക, അലമാര എന്നിവ കത്തിനശിച്ചു. ആകെ രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് ഷിജു പറഞ്ഞു. മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്ന് വാങ്ങിയ ഫോൺ രണ്ടാം തവണ ചാർജ് ചെയ്യാനിട്ടപ്പോഴായിരുന്നു ഫോൺ പൊട്ടിത്തെറിച്ചതെന്ന് ഷിജു പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക