ലണ്ടന്‍: ലിവർപൂളിലെ ഈജിപ്ഷ്യൻ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ക്ലബ് വിട്ടേക്കില്ല. ക്ലബുമായി സലാഹ് പുതിയ കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൻ്റെ ഈ സീസണില്‍ മികവുറ്റ പ്രകടനം നടത്തുന്ന സലാഹിന്റെ മികവിലാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അടുത്ത സീസണിലും താരം ക്ലബില്‍ തുടരുമെന്ന ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍. ഈ സീസണ്‍ അവസാനത്തോടെയാണ് ലിവര്‍പൂളുമായുള്ള സലാഹിന്റെ കരാര്‍ അവസാനിക്കുന്നത്.
|
വിര്‍ജില്‍ വാന്‍ ഡിക്ക്, ട്രെന്‍ഡ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് എന്നിവരുടെ കരാറും ഇതേ കാലയളവില്‍ അവസാനിക്കുന്നുണ്ട്. ഇവരെല്ലാം ക്ലബ് വിടുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സലാഹ് ക്ലബ് വിടുന്നത് വലിയ തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് ലിവര്‍പൂള്‍. ഈ സീസണില്‍ 27 ഗോളുകള്‍ താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്.
ജൂണിൽ മുപ്പത്തിരണ്ടുകാരന്റെ കാലാവധി അവസാനിക്കുകയാണ്. കരാർ പുതുക്കില്ലെന്നും താരം സൗദി അറേബ്യയിലേക്ക് പോകുമെന്നുമുള്ള റിപ്പോർട്ടുകൾ ശക്തമായിരുന്നു. സലാഹിനെ വമ്പൻ വില കൊടുത്തു വാങ്ങാൻ സൗദി ക്ലബുകൾ മുന്നിലാണ്.
2017 മുതൽ സലാഹ് ലിവർപൂളിലുണ്ട്. ടീമിന്റെ എക്കാലത്തെയും മികച്ച മുന്നേറ്റതാരങ്ങളിൽ ഒരാളായ സലാഹ്, ഇതുവരെ ക്ലബ്ബിനായി
394 കളിയിൽ 243 ഗോളും നേടി. 111 അസിസ്റ്റും സ്വന്തമാക്കി.
Mohamed Salah set to sign extension at Liverpool
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





