23
Oct 2024
Thu
23 Oct 2024 Thu
Mohan Raj alias Keerikkadan Jose passed away

കൊച്ചി: കിരീടം സിനിമയിലെ പ്രതിനായക കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ മോഹന്‍രാജ് അന്തരിച്ചു. 70 വയസ്സായിരുന്നു. വ്യാഴം വൈകിട്ട് മൂന്നിന് തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സന്‍സ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഉഷയാണ് ഭാര്യ. ജയ്ഷ്മ, കാവ്യ എന്നിവര്‍ മക്കളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൈനികനായി ഔദ്യോഗിക ജീവിതമാരംഭിച്ച മോഹന്‍ രാജ് കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ജോലി വിട്ട് കസ്റ്റംസിലും പിന്നീട് എന്‍ഫോഴ്‌സ്‌മെന്റിലും ഉദ്യോഗസ്ഥനായിരുന്നു. തമിഴ് സിനിമയിലൂടെയാണ് മോഹന്‍രാജ് സിനിമയിലെത്തുന്നത്. കിരീടത്തിലെ കീരിക്കാടന്‍ ജോസിലൂടെ ജനപ്രീതിയാര്‍ജിച്ച മോഹന്‍രാജ് പിന്നീട് തെലുങ്ക്, ജാപ്പനീസ് സിനിമകളിലും വേഷമിടുകയുണ്ടായി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക