13
May 2024
Fri
13 May 2024 Fri
Monica Oru AI Story

കൊച്ചി: ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം സൃഷ്ടിക്കുന്ന ഇ എം അഷ്‌റഫ് സംവിധാനം ചെയ്ത മോണിക്ക ഒരു എഐ സ്റ്റോറിയുടെ ട്രൈലര്‍, സോങ്സ് റിലീസ് ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ വെച്ച് നടന്നു. ( Monica Oru AI Story trailor release ) ഇന്ത്യയിലെ ആദ്യത്തെ എഐ സിനിമ എന്ന നിലയില്‍ ഇന്ത്യ സര്‍ക്കാരിന്റെ അംഗീകാരം നേടിയ സിനിമയില്‍ അമേരിക്കന്‍ വംശജ അപര്‍ണ മള്‍ബറി ഗോപിനാഥ് മുതുകാട് മാളികപ്പുറം ഫെയിം ശ്രീപത് എന്നിവര്‍ അഭിനയിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനാമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ നിര്‍മാതാവ് സാബു ചെറിയാന്‍ ട്രൈലര്‍ റീലീസ് ചെയ്തു.
പ്രഭാവര്‍മ രചിച്ചു യുനാസിയോ സംഗീത സംവിധാനം ചെയ്ത ഗാനം സംഗീത സംവിധായകന്‍ റോണി റാഫേലും യെര്‍ബേഷ് ബെച്ചു എന്ന പതിനൊന്നു വയസുകാരന്‍ പാടിയ ഗാനം ആലപ്പി അഷ്‌റഫും റിലീസ് ചെയ്തു.

അപര്‍ണ്ണ മള്‍ബറി മലയാളത്തില്‍ പാടി നൃത്തം ചെയ്ത പ്രൊമോ സോങ്ങ് ഗോപി നാഥ് മുതുകാട് റിലീസ് ചെയ്തു. സിനിമയുടെ ഫൈനല്‍ ലുക്ക് പോസ്റ്റര്‍ പ്രകാശനം മാളികപ്പുറം സിനിമയുടെ സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍ നിര്‍വഹിച്ചു. മെയ് 31 ന് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന പ്രഖ്യാപനം മാളികപ്പുറം സിനിമയുടെ കഥ എഴുതിയ അഭിലാഷ് പിള്ള നടത്തി. ചടങ്ങില്‍ വെച്ച് മോണിക്ക ഒരു എ ഐ സ്റ്റോറിയുടെ രണ്ട് ഗാനങ്ങള്‍ എഴുതിയ സരസ്വതി സമ്മാന്‍ അവാര്‍ഡ് ജേതാവ് പ്രഭാവര്‍മ്മയെ സിനിമയുടെ നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളൂര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സപ്ത ശ്രീജിത്തും ആല്‍ബര്‍ട്ട് അലക്‌സും ചടങ്ങുകള്‍ നിയന്ത്രിച്ചു.

മജീഷ്യന്‍ മുതുക്കാട് പ്രധാന വേഷത്തില്‍ എത്തുന്ന മോണിക്ക ഒരു എ ഐ സ്റ്റോറിയില്‍ കേരളത്തില്‍ വളര്‍ന്ന അമേരിക്കന്‍ സ്വദേശി അപര്‍ണ മള്‍ബറി മലയാളത്തില്‍ പാടുകയും നൃത്തം വെക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തയായ ബിഗ്‌ബോസ്സ് താരത്തിന്റെ ആദ്യ സിനിമയാണ് ‘മോണിക്ക ഒരു എ.ഐ. സ്റ്റോറി’.

Monica Oru AI Story1

മാളികപ്പുറം ഫെയിം ശ്രീപത്, സിനി എബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത, മന്‍സൂര്‍ പള്ളൂര്‍, ആല്‍ബര്‍ട്ട് അലക്‌സ്, അനില്‍ ബേബി, അജയന്‍ കല്ലായ്, ശുഭ കാഞ്ഞങ്ങാട്, ആന്മിര ദേവ്, ഹാതിം, ആനന്ദ ജ്യോതി, പ്രസന്നന്‍ പിള്ള, പ്രീതി കീക്കന്‍, ഷിജിത്ത് മണവാളന്‍, പി.കെ. അബ്ദുള്ള, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് ഇ.എം. അഷ്‌റഫാണ്. യുനുസിയോ സംഗീതവും റോണി റാഫേല്‍ പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ച സിനിമയുടെ ഗാനരചന പ്രഭാ വര്‍മ്മ. ക്യാമറ സജീഷ് രാജും എഡിറ്റിംഗ് ഹരി ജി. നായറുമാണ്.

നജീം അര്‍ഷാദ്, യര്‍ബാഷ് ബാച്ചു എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ സിനിമയിലുണ്ട്. കലാ സംവിധാനം ഹരിദാസ് ബക്കളം. ഷൈജു ദേവദാസാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. വി.എഫ്.എക്‌സ്.- വിജേഷ് സി.ആര്‍. രാധാകൃഷ്ണന്‍ ചേളാരിയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പി.ആര്‍.ഒ.- സുനിത സുനില്‍, പരസ്യകല- സജീഷ് എം. ഡിസൈന്‍. സിനിമ മെയ് 31 ന് തന്ത്ര മീഡിയ കേരളത്തിലെ തീയേറ്ററുകളിലെത്തിക്കും.