ബംഗളൂരു: കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നടന്ന കൂട്ട കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവ സംബന്ധിച്ച വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ വീണ്ടും കൂടുതല്‍ മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ഇരകളിലൊരാളായ 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ അവരുടെ സാന്നിധ്യത്തില്‍ ബാംഗ്ലെ ഗുഡ്ഡെയില്‍ നടത്തിയ തിരച്ചിലിലാണ് രണ്ട് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. കണ്ടെടുത്ത അസ്ഥികള്‍ വിശദമായ പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചു.
|
2012 ഒക്ടോബര്‍ ഒമ്പതിന് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്ന ഇരയുടെ പരാതിയിലായിരുന്നു തിരച്ചില്‍. ഈ കേസില്‍ സി.ബി.ഐ അന്വേഷണവും സുപ്രിംകോടതി ഇടപെടലും ഉണ്ടായിരുന്നിട്ടും യഥാര്‍ത്ഥ കുറ്റവാളികളെ തിരിച്ചറിഞ്ഞിരുന്നിരുന്നില്ല. ധര്‍മസ്ഥലയില്‍ നൂറോളംപേരെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍ വ്യാജമാണെന്ന് ആരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ രംഗത്തുവന്നുകൊണ്ടിരിക്കെയാണ്, വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന വിധത്തിലുള്ള നടപടിയുണ്ടായത്. ഇത് ഞെട്ടിക്കുന്ന സംഭവവികാസമാണെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിജനമായ സ്ഥലത്ത് കൂടുതല്‍ അവശിഷ്ടങ്ങള്‍ കുഴിച്ചിട്ടിരിക്കാമെന്ന് അധികൃതര്‍ സംശയിക്കുന്നു.
അതേസമയം, കേസില്‍ കേരളത്തിലെ ലോറി ഉടമയും യൂട്യൂബറുമായ മനാഫിനെ പോലീസ് ചോദ്യംചെയ്യുകയാണ്. മതസ്പര്‍ദ്ദ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് മനാഫിനെതിരെ എഫ്‌ഐആറില്‍ ഉള്ളത്. ധര്‍മ്മസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചായിരുന്നു മനാഫിന്റെ വെളിപ്പെടുത്തല്‍. പലരെയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും ഇതില്‍ മലയാളി സ്ത്രീകളടക്കം ഉള്‍പ്പെടുന്നുവെന്നുമാണ് മനാഫ് പറഞ്ഞത്.
1992 മുതല്‍ 2014 വരെ നൂറിലധികം പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ മറവുചെയ്‌തെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ധര്‍മ്മസ്ഥല വിവാദത്തിലാകുന്നത്.
he SIT probing the alleged case of multiple rapes, murders, and burials in Dharmasthala recovered human skeletal remains during a spot inspection at Bangale Gudde. The discovery was made in the presence of a relative of the victim, a 17-year-old college student, police added.


