കോഴിക്കോട്: നിപ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 41 പേരുടെ സ്രവസാംപിള്‍ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. 39 സാംപിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.
|
അതേസമയം സമ്പര്‍ക്കപട്ടികയിലുള്ളവരുടെ വിവര ശേഖരണം തുടരുന്നുണ്ട്. ഇന്നലെ പുറത്തുവന്ന 11 സാംപിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. വൈറസ് വ്യാപനം കൂടുതലായില്ല എന്നതിന്റെ സൂചനയാണ് ഈ പരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയും കണ്ടെയ്ന്‍മെന്റ് സോണുകള്‍ അടച്ചിട്ടും വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തിവരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





