15
Mar 2025
Sun
15 Mar 2025 Sun
More than 2000 apprentice vacancies in government/public sector/private institutions in Kerala

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളില്‍ 2000ല്‍ പരം അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിവിധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളായ ഫാക്ട്, കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, കൊച്ചി മെട്രോ, ദുബായ് പോര്‍ട്ട് വേള്‍ഡ്, കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കെല്‍ട്രോണ്‍, കെ.എസ്.ഇ.ബി, കണ്ണൂര്‍ എയര്‍പോര്‍ട്ട്, അപ്പോളോ ടയേഴ്‌സ് എന്നിവിടങ്ങളില്‍ ആണ് അപ്രന്റീസ് ട്രെയിനികളുടെ ഒഴിവുകളുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ബിരുദം പൂര്‍ത്തിയാക്കി 5 വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട് പ്രകാരം മുന്‍പ് പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം.

സ്റ്റൈപ്പന്റ്: ബിടെക്, ബിഎ, ബി.എസ്.സി, ബികോം, ബിബിഎ, ബിസിഎ, യോഗ്യതയുള്ളവര്‍ക്ക് കുറഞ്ഞത് 9000 രൂപ.
ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് കുറഞ്ഞത് 8000 രൂപ.
നിശ്ചയിക്കപ്പെട്ട സ്‌റ്റൈപ്പന്റ് ഇതാണെങ്കിലും പല കമ്പനികളും കൂടുതല്‍ തുക വാഗ്ദാനം നല്‍കുന്നുണ്ട്.
ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന തൊഴില്‍ പ്രാവീണ്യ സര്‍ട്ടിഫിക്കറ്റ് (പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ്) ലഭിക്കും.
അപ്രന്റീസ് ട്രെയിനിങ്ങിന് വേണ്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.

ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി www.sdcetnre.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക് 0484 2556530 എന്ന നമ്പറിലോ [email protected] ഈമെയില്‍ മുഖാന്തിരമോ ബന്ധപ്പെടാം.

Apply now for more than 2000 apprentice vacancies in various government/public sector/private institutions in the state. There are vacancies for apprentice trainees in various government, public sector and private sector institutions such as FACT, Cochin Shipyard, Kochi Metro, Dubai Port World, Cochin International Airport, Hindustan Unilever, Keltron, KSEB, Kannur Airport and Apollo Tyres.