പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്നു. (Mother and son hacked to death in Palakkad) സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. ബോയന്‍ കോളനിയിലാണ് ദാരുണ സംഭവം ഉണ്ടായത്.
|
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ നെന്മാറ താലൂക്കാശുപത്രിയിലാണുള്ളത്.
അയല്‍വാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പ്രതിയും ഇവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. 2019ല്‍ സുധാകരന്റെ ഭാര്യയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു.
ചെന്താമരയെ പോലീസ് കസ്റ്റിഡിയിലെടുത്തതായാണ് സൂചന. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





