ഒഴുക്കില്‍പെട്ട വാഹനത്തില്‍ കുടുങ്ങി അമ്മയും രണ്ടു മക്കളും മരിച്ചു. അച്ഛന്‍ മരത്തില്‍ കയറി രക്ഷപെട്ടു. മഹാരാഷ്ട്രയിലെ യവത് മല്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. അവിനാഷ് ഖന്ദാരെയുടെ ഭാര്യ മാധവിയും രണ്ടു പെണ്‍മക്കളുമാണ് മരിച്ചത്.
|
വാഹനത്തില്‍ നിന്ന് ചാടിയ അവിനാഷ് സമീപത്തുണ്ടായിരുന്ന മരത്തില്‍ പിടിച്ചുകയറിയതിനാല്‍ രക്ഷപെടുകയായിരുന്നു. അപകടവിവരമറിഞ്ഞെത്തിയ പോലീസും ദുരന്തനിവാരണ സേനാംഗങ്ങളും രാത്രിമുഴുവനും നടത്തിയ തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ചയാണ് യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തുള്ള കുപ്തി നദി കരകവിഞ്ഞൊഴുകിയിരുന്നു. പാലത്തിലും വെള്ളംകയറി. വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തിയറിയാതെ കുടുംബം സഞ്ചരിച്ച വാഹനം പാലത്തിലൂടെ വരികയും ഒഴുക്കില്‍പെടുകയുമായിരുന്നു.
യുവതിക്കും മക്കള്‍ക്കും പുറത്തിറങ്ങാനായില്ല. മരത്തിലിരുന്ന അവിനാഷിന് ഭാര്യയും മക്കളും ഒഴുകിപ്പോവുന്നത് നിസ്സഹായതോടെ കണ്ടുനില്‍ക്കാനേ ആയുള്ളൂ.
ALSO READ: എംഡിഎംഎയും കഞ്ചാവുമായി 25കാരൻ പിടിയിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



