തിരൂർ: കാമുകനൊപ്പം പോവാൻ11 മാസം പ്രായമായ ആൺകുഞ്ഞിനെ കൊന്ന യുവതി പിടിയിൽ. തമിഴ്നാട് കടലൂർ സ്വദേശി ശ്രീപ്രിയ ആണ് പിടിയിലായത്. മലപ്പുറം തിരൂരിനടുത്ത് തലക്കാട് പഞ്ചായത്തിൽ പുല്ലൂരാൽ എസ്.ഐ.ഒ. ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം.
|
യുവതിയുടെ കാമുകൻ തമിഴ്നാട് നെയ്‌വേലി സ്വദേശി ജയസൂര്യ (23)യെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഭർത്താവിനെ ഉപേക്ഷിച്ചു തിരൂരിൽ എത്തിയ യുവതിയെ കഴിഞ്ഞദിവസം ബന്ധുക്കളിൽ ഒരാൾ കണ്ടതോടെയാണ് സംഭവം പുറത്തായത്. ശ്രീപ്രിയയുടെ ഒപ്പം കുട്ടി ഇല്ലാത്തതിനാൽ ബന്ധു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കുഞ്ഞിനെ അമ്മയും കാമുകനും ചേർന്നാണ് കൊലപ്പെടുത്തിയതായാണ് സംശയം. രണ്ടു മാസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. എവിടെയാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചത് എന്ന കാര്യം പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.അതേസമയം കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന മൊഴി പൊലീസ് പൂർണ വിശ്വാസത്തിലെടുത്തിട്ടില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





