06
Apr 2024
Sat
06 Apr 2024 Sat
mother committed suicide before kills months old daughter

കാസര്‍കോട് പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി. അഞ്ചുമാസം പ്രായമുള്ള മകള്‍ ശ്രീനന്ദനയാണ് കൊല്ലപ്പെട്ടത്. മകളെ കഴുത്ത് ഞെരിച്ചു കൊന്നശേഷം മുളിയാര്‍ അര്‍ളടുക്കയിലെ ബിന്ദു(28) തൂങ്ങി മരിക്കുകയായിരുന്നു. കൈഞരമ്പ് മുറിച്ച ശേഷമായിരുന്നു ബിന്ദു വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.(mother committed suicide before kills months old daughter)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തന്നെ സമീപ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബിന്ദുവിന്റെ ഭര്‍ത്താവ് ശരത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലാണ്.

ഇടുക്കിയിലുള്ള ശരത്തിന്റെ വീട്ടില്‍ നിന്ന് രണ്ടു ദിവസം മുന്‍പാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. 6 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ദമ്പതികളുടെ മൂത്ത മകന്‍ സുരക്ഷിതനാണ്. കുടുംബ പ്രശ്‌നമാണ് കാരണമെന്ന് ആദൂര്‍ പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക