31
Oct 2025
Mon
31 Oct 2025 Mon
mother committed suicide weeks after son's death

മകന്‍ ജീവനൊടുക്കിയ വിഷമത്തില്‍ അമ്മ കിണറ്റില്‍ ചാടി മരിച്ചു. തിരുവനന്തപുരം വിതുരയിലാണ് സംഭവം. ആനപ്പെട്ടി ഹരി വിലാസത്തില്‍ ദിവ്യ(41) ആണ് വീടിന് സമീപമുള്ള കിണറ്റില്‍ ചാടി മരിച്ചത്. തിങ്കള്‍ പുലര്‍ച്ചെ 2.30നാണ് സംഭവം. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തി നോക്കിയെങ്കിലും ആരെയും കാണാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.

whatsapp മകന്‍ ജീവനൊടുക്കിയ വിഷമത്തില്‍ അമ്മ കിണറ്റില്‍ ചാടി മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിതുരയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ എസ് ഹരിയുടെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തുകയും സേനാംഗമായ അനൂപ് കിണറ്റില്‍ ഇറങ്ങി പരിശോധിച്ചപ്പോള്‍ ദിവ്യയെ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ വിതുര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ മാസമാണ് ദിവ്യയുടെ ഏകമകന്‍ ഹരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണത്തില്‍ ഏറെ ദുഖിതയായിരുന്നു ദിവ്യ. കഴിഞ്ഞ ദിവസങ്ങളിലായി ആരോടും സംസാരിക്കാതെയും വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെയുമാണ് ദിവ്യ കഴിഞ്ഞിരുന്നത്.

ALSO READ: പിഎം ശ്രീ വിവാദം: മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ തീരുമാനം